കൊച്ചി: രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി. പെട്രോളിന് 26 പൈസയും ഡീസലിന് 29 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 95.98 രൂപയും ഡീസലിന് 91.28 രൂപയുമായി. കൊച്ചിയിൽ പെട്രോളിന് 94.4 രൂപയും ഡീസലിന് 90.46 രൂപയുമാണ്.

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാണ് ഇന്ധനവില വർധിച്ചത്. എന്നാൽ തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചത് മുതൽ ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ പതിനഞ്ചാം തവണയാണ് ഇന്ധന വില കൂട്ടുന്നത്.















