തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ ബി ജെ പി സംസ്ഥാന ഓഫീസ് സെക്രട്ടറി ജി.ഗിരീഷിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. പണമിടപാടിൽ ബി ജെ പി നേതാക്കളുടെ ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഗിരീഷിനെ ചോദ്യം ചെയുക.
ആലപ്പുഴ ജില്ലാ ട്രഷറർ കെ.ജി കർത്തയുടെയും തൃശ്ശൂരിലെ ബി ജെ പി നേതാക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ കൂടിയാണ് ചോദ്യം ചെയ്യൽ. പരാതിക്കാരനായ ധർമരാജനുമായി ബന്ധപ്പെടാൻ സംസ്ഥാന ഓഫീസിൽ നിന്നും നിർദേശം ലഭിച്ചെന്നാണ് കർത്തയുടെ മൊഴി. സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം.ഗണേഷിനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. പണമിടപാടുമായി ബി ജെ പിക്ക് ബന്ധമില്ലെന്ന് ഗണേഷ് മൊഴി നൽകി.