മുംബൈ: വി.ഡി സവര്‍ക്കറുടെ ജീവിതം സിനിമയാകുന്നു. സവര്‍ക്കറുടെ 138-ാം ജന്മദിനമായ മെയ് 28ന് നിര്‍മാതാവ് സന്ദീപ് സിങ്ങാണ് ചിത്രത്തിെന്റ ഔദ്യോഗിക പ്രഖ്യാപനം നിര്‍വഹിച്ചത്.
‘സ്വതന്ത്ര വീര്‍ സവര്‍ക്കര്‍’ എന്ന ചിത്രം നടന്‍ മഹേഷ് മഞ്ജരേക്കര്‍ ആണ് സിനിമ സംവിധാനം ചെയ്യുക. ലണ്ടന്‍, മഹാരാഷ്ട്ര, ആന്‍ഡമാന്‍ എന്നിവിടങ്ങളിലായാണ് ചിത്രം ഷൂട്ട് ചെയ്യുക.
ആരൊക്കെയാണ് പ്രധാനതാരങ്ങൾ എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല. മഹേഷ് മഞ്ജ്‍രേക്കര്‍ക്കൊപ്പം റിഷി വിര്‍മാനിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.
”വീര്‍ സവര്‍ക്കറുടെ ജീവിതം എന്നെ വളരെയേറെ ആകര്‍ഷിച്ചു. അദ്ദേഹത്തിന് ചരിത്രത്തില്‍ വേണ്ട വിധം ഇടം ലഭിച്ചിട്ടില്ല. അദ്ദേഹം ഒരു പാട് ആകര്‍ഷിച്ചിട്ടുണ്ട്. ഒരു സംവിധായകന്‍ എന്ന നിലയില്‍ ഇത് എെന്റ മുന്നില്‍ വലിയ വെല്ലുവിളിയാണ്” -മഹേഷ് മഞ്ജരേക്കര്‍ പറഞ്ഞു.
”സവര്‍ക്കര്‍ തുല്യ അളവില്‍ ബഹുമാനിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അദ്ദേഹത്തെ ഇന്ന് വിഭജന രാഷ്ട്രീയത്തിെന്റ പ്രതീകമാക്കിയത് ആളുകള്‍ക്ക് അറിവില്ലാത്തതിനാലാണ്. അദ്ദേഹം സ്വാതന്ത്ര്യ സമരത്തിെന്റ ഭാഗമായിരുന്നു എന്നത് ആര്‍ക്കും നിഷേധിക്കാനാവില്ല” -നിര്‍മാതാവ് സന്ദീപ് സിങ് പറഞ്ഞു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FTaranAdarshOfficial%2Fposts%2F438081657678125&show_text=true&width=500
















