തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഇന്ന്. രാവിലെ ഒൻപതിന് ഗവർണർ നിയമസഭയിൽ പ്രസംഗം നടത്തും. കോവിഡ് പ്രതിസന്ധികാലത്ത് ആരോഗ്യ മേഖലയ്ക്ക് ഊന്നൽ നല്കിയായിരിക്കും നയപ്രഖ്യാപനം.
ലോക്ക് ഡൗണിൽ നഷ്ടമുണ്ടായ മേഖലയ്ക്ക് കൈത്താങ്ങാവുന്ന പാക്കേജുകൾ ഉണ്ടാകും. വീടില്ലാത്തവർക്ക് വീട്,പി എസ് സി വഴി നിയമനങ്ങൾ വേഗതയിലാക്കാനുള്ള നടപടിയും നയപ്രഖ്യാപനത്തിൽ ഉണ്ടാകും.
കോവിഡ് വാക്സിൻ വിതരണത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉയരാൻ സാധ്യതയുണ്ട്. ഒരു ഡോസ് പോലും പാഴാക്കാതെ സംസ്ഥാനം എന്ന നിലയിൽ കേരളത്തിന് അർഹമായ പരിഗണന കിട്ടിയില്ലെന്ന് പരാതി ഉന്നയിച്ചേക്കും.ലക്ഷദ്വീപ് വിഷയത്തിലും പരാമർശമുണ്ടാകും.