ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. സംസ്ഥാനത്ത് 30,000 ത്തിനും മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കർണാടക,മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങളിൽ ഇന്ന് രോഗികളുടെ എണ്ണം 25,000 ത്തിനും താഴെയാണ്.
തമിഴ്നാട്ടിൽ ഇന്ന് 33,361 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 30,063 പേർക്ക് രോഗമുക്തി ലഭിച്ചു. 474 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. നിലവിൽ 3,13,048 പേർ ചികിത്സയിലുണ്ട്.
കർണാടകയിൽ ഇന്ന് 24,214 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 476 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. നിലവിൽ സംസ്ഥാനത്ത് 4,02,203 പേർ ചികിത്സയിലുണ്ട്. മഹാരാഷ്ട്രയിൽ ഇന്ന് 21,273 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 34,370 പേർക്ക് രോഗമുക്തി ലഭിച്ചു.425 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.