തിരുവനന്തപുരം: സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് മരുന്ന് ക്ഷാമത്തിന് പരിഹാരമായി കൂടുതൽ മരുന്നുകൾ എത്തി. ബ്ലാക്ക് ഫംഗസ് ബാധയ്ക്ക് സാധാരണയായി ഉപയോഗിക്കുന്ന ലൈപോസോമൽ ആംഫോടെറിസിൻ എന്ന മരുന്നാണ് സംസ്ഥാനത്ത് എത്തിയത്.
കേന്ദ്രം അനുവദിച്ച് 230 കുപ്പി മരുന്നുകൾ കൊച്ചി വിമാനത്താവളത്തിൽ എത്തി. സംസ്ഥാനത്തെ ആശുപത്രികളിലേക്ക് ഈ മരുന്ന് വിതരണം ചെയ്യും. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനാണ് വിതരണ ചുമതല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ബ്ലാക്ക് ഫംഗസ് രോഗികൾ ഉള്ളത് കോഴിക്കോട് ജില്ലയിലാണ്.
അതിനിടെ സംസ്ഥാനത്ത് മരുന്ന് ക്ഷാമം നേരിട്ടത് കൂടുതൽ ആശങ്കയുണ്ടാക്കിയിരുന്നു. നിലവിൽ ഇപ്പോൾ കേരളത്തിലേക്ക് പുറത്ത് നിന്നും രോഗികൾ എത്തുന്നുണ്ട്. എന്നാൽ മരുന്നിന് ക്ഷാമം ഉണ്ടായിരുന്നതിനാൽ കൂടുതൽ രോഗികളെ പ്രവേശിപ്പിക്കാൻ അധികൃതർക്ക് കഴിഞ്ഞില്ല.