കവരത്തി: ലക്ഷദ്വീപിൽ ഭരണപരിഷ്കര നടപടികളിൽ നിന്നും പിന്നോട്ടേക്ക് ഇല്ലെന്ന് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോട പട്ടേൽ. ഭരണപരിഷ്കര നടപടികളിൽ നിന്നും പിന്നോട്ട് പോകില്ല. ഉദ്യോഗസ്ഥരുമായി ഇന്നലെ ഓൺലൈൻ ചർച്ച നടത്തിയിരുന്നു. പ്രതിഷേധങ്ങൾ മുഖവിലയ്ക്ക് എടുക്കേണ്ടെന്നും നിർദേശമുണ്ട്.
പരിഷ്കരണ നടപടികളുമായി മുന്നോട്ട് പോകാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ലക്ഷദ്വീപിൽ ഗുരുതര സാഹചര്യമില്ല,അതിനാൽ തന്നെ പരിഷ്കാരങ്ങളുമായി മുന്നോട്ട് പോകുന്നതിൽ തടസ്സമില്ലെന്നും അഡ്മിനിസ്ട്രേറ്റർ പറഞ്ഞു.
ഈ മാസം 30 നു ദ്വീപിലെത്തുന്ന അഡ്മിനിസ്ട്രേറ്റർ മറ്റ് രാഷ്ട്രീയ നേതാക്കളുമായി ചർച്ച നടത്തും. അതിനിടെ പ്രതിഷേധക്കാരുടെ ഫോൺ പോലീസ് പിടിച്ചെടുത്തു. അഡ്മിനിസ്ട്രേറ്റർക്ക് എതിരെ പോസ്റ്റ് ഇട്ടുവെന്ന് ആരോപിച്ചാണിത്. അതേ സമയം ഭരണകൂടത്തിന്റെ നീക്കത്തിന് എതിരെ ശക്തമായി പ്രതികരിക്കുമെന്ന് ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസർ പറഞ്ഞു.