ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട യാസ് ചുഴലിക്കാറ്റ് കര തൊട്ടു. പശ്ചിമ ബംഗാൾ,ഒഡിഷ അടക്കമുള്ള തീരങ്ങളിൽ കനത്ത കാട്ടാൻ വീശുന്നത്. തിരമാലകൾ ഉയരുന്നതിനാൽ തീരത്ത് ഉള്ളവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും തീരത്ത് ചില മേഖലകളിൽ വെള്ളം കയറിയിട്ടുണ്ട്.
ഇരു സംസ്ഥാനങ്ങളിൽ നിന്നും 20 ലക്ഷം പേരെ ഒഴിപ്പിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. രാവിലെ ഒൻപത് മണിക്കാണ് ചുഴലിക്കാറ്റ് തീരത്ത് എത്തിയത്. ഉച്ചയോടെ കരയിലേക്ക് പൂർണമായും പ്രവേശിക്കും.
ഇതോടേതുകൂടി ചുഴലിക്കാറ്റ് ശക്തി പ്രാപിക്കും.ദുരന്ത നിവാരണ സേനയെ അടക്കം പലയിടങ്ങളിലും വിന്യസിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടർന്ന് ഒഡിഷയിലെ പശ്ചിമ ബംഗാളിലും കനത്ത മഴയാണ് പെയ്യുന്നത്. അതേ സമയം ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പുണ്ട്.