തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കാൻ തീരുമാനം. കോവിഡ് സാഹചര്യത്തിൽ ഇത്തവണയും ഓൺലൈൻ ക്ലാസുകൾ ആയിരിക്കും. ഇത് സംബന്ധിച്ചു അന്തിമ തീരുമാനം ഇന്ന് ഉണ്ടാകും.
പ്രവേശനോത്സവം സംബന്ധിച്ചു തീരുമാനവും ഇന്ന് എടുക്കും. ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകൾ ആയിരിക്കും ജൂൺ ഒന്നിന് തുറക്കുക. പ്ലസ് ടു ക്ലാസുകൾ എപ്പോൾ തുറക്കണമെന്നത് സംബന്ധിച്ചു തീരുമാനം ഉടനെ ഉണ്ടാകും.
അധ്യയന വർഷം സംബന്ധിച്ച് വിദ്യഭാസ മന്ത്രി വി.ശിവൻകുട്ടി ഇന്ന് വാർത്താസമ്മേളനം നടത്തും. എന്നാൽ പ്ലസ് വൺ പരീക്ഷകൾ പൂർത്തിയാകാത്തതിനാൽ തീരുമാനം വൈകും.