ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ കർഷകർ ഡൽഹി അതിർത്തികളിൽ നടത്തുന്ന സമരം ആറാം മാസത്തേക്ക്. ഇന്ന് സമരഭൂമിയിൽ കർഷകർ കരിദിനം ആചരിക്കും.പ്രതിഷേധപരിപാടികളുടെ ഭാഗമായി പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കും.
ഉച്ചയ്ക്ക് 12 മണിക്ക് ആയിരിക്കും കോലം കത്തിക്കൽ. ട്രാക്റ്ററുകളും വീടുകളിലും കറുത്ത കൊടികൾ ഉയർത്തി പ്രതിഷേധിക്കും. സമരത്തിന് പിന്തുണ നൽകുന്നവർ എല്ലാം പ്രതിഷേധദിനത്തിന്റെ ഭാഗമാക്കണമെന്ന സംയുക്ത കിസാൻ മോർച്ച അഭ്യർഥിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളും ട്രേഡ് യൂണിയനുകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.