തിരുവനന്തപുരം: മന്ത്രിസഭാ യോഗം ഇന്ന് ചേരും. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ ശേഷമുള്ള രണ്ടാമത്തെ മന്ത്രിസഭാ യോഗമാണ് ഇത്. ഗവർണർ നിയമസഭയിൽ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നൽകുകയാണ് പ്രധാന അജണ്ട.
ഈ മാസം 28-നാണ് നയപ്രഖ്യാപന പ്രസംഗം. സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷമുള്ള നിലവിലെ സാഹചര്യവും കോവിഡ് വ്യാപനവും മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. വാക്സിൻ വിതരണം കാര്യക്ഷമമാക്കാനുള്ള നടപടികളും മന്ത്രിസഭാ യോഗം എടുത്തേക്കും.
ലോക്ക് ഡൗൺ മെയ് കഴിഞ്ഞും നീട്ടണോ എന്ന കാര്യത്തിലും തീരുമാനം ഉണ്ടായേക്കും. മദ്യശാലകൾ തുറക്കണോ എന്നത് സംബന്ധിച്ചു തീരുമാനമെടുക്കും. നിലവിൽ 1000 കോടി നഷ്ടവും പിന്നിട്ടതായും ലോക്ക് ഡൗൺ കഴിഞ്ഞ ഉടൻ ഔട്ട്ലെറ്റുകൾ തുറക്കാൻ അനുവദിക്കണമെന്നും ബെവ്കോ ആവശ്യപെട്ടിട്ടുണ്ട്.