ന്യൂഡല്‍ഹി: ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള, കേന്ദ്രസർക്കാരിന്റെ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ഉടന്‍ അംഗീകരിക്കാന്‍ ഉദ്ദേശിക്കുന്നതായി ഫേസ്ബുക്ക്. ഐടി നിയമങ്ങളിലെ വ്യവസ്ഥകള്‍ പാലിക്കാനും സര്‍ക്കാരിന്റെ കൂടുതല്‍ ഇടപഴകല്‍ വേണ്ട ചില വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും ആഗ്രഹിക്കുന്നുവെന്ന് ഫേസ്ബുക്ക് സൂചിപ്പിച്ചു.
ഐടി നിയമങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തും. വ്യക്തികള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ സുരക്ഷിതവും സ്വതന്ത്രവുമായി രേഖപ്പെടുത്താനുള്ള ഇടമായി നിലകൊള്ളുന്നതിന് ഫേസ്ബുക്ക് പ്രതിജ്ഞാബദ്ധരാണെന്നും ഫേസ്ബുക്ക് വക്താവ് പ്രസ്താവനയില്‍ വ്യക്തമാക്കി.
021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാൻ സമൂഹമാധ്യമങ്ങൾക്ക് നിർദേശം നൽകിയത്. ഇതിനായി മൂന്ന് മാസം അനുവദിക്കുകയും ചെയ്തിരുന്നു. ഈ കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്. ട്വിറ്ററിന്റെ ഇന്ത്യൻ പതിപ്പായ കൂ മാത്രമാണ് കേന്ദ്രസർക്കാരിന്റെ പുതിയ സമൂഹമാധ്യമ മാർഗനിർദേശങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്.
കേന്ദ്രസർക്കാരിന്റെ പുതിയ നിർദേശം പ്രകാരം ഇന്ത്യയിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ നിയമിക്കണം. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുക, കണ്ടന്റുകൾ പരിശോധിക്കുക, വേണ്ടിവന്നാൽ പോസ്റ്റ് നീക്കം ചെയ്യുക എന്നിവയെല്ലാം ഈ വ്യക്തിയുടെ ചുമതലയായിരിക്കും. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ മാത്രമല്ല, ഒടിടികൾക്കും ഇത് ബാധകമാണ്.
















