തിരുവനന്തപുരം: സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മദിനമായ ഇന്നലെ തിരുവനന്തപുരം പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ പാളയത്തെ സ്വദേശാഭിമാനി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.
മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ സ്പീക്കര്‍ എം. വിജയകുമാര്‍, മുന്‍ എം.എല്‍.എ ടി . ശരത്ചന്ദ്രപ്രസാദ്, പ്രസ് ക്ലബ് പ്രസിഡന്റ് സോണിച്ചന്‍ പി. ജോസഫ്, സെക്രട്ടറി എം. രാധാകൃഷ്ണന്‍ , മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകരായ വി. പ്രതാപചന്ദ്രന്‍ , ടി. ശശിമോഹന്‍, സി. രാജേന്ദ്രന്‍, എ. വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി സ്വദേശാഭിമാനിയുടെ ജന്‍മഗൃഹമായ നെയ്യാറ്റിന്‍കരയിലെ കൂടില്ലാവീട്ടിലും ദീപം തെളിക്കലും പുഷ്പാര്‍ച്ചനയും നടന്നു.















