തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതാക്കൾക്ക് വീണ്ടും നോട്ടീസ്. അന്വേഷണ സംഘമാണ് വീണ്ടും നോട്ടീസ് അയച്ചത്. ബി ജെ പി സംഘടനാ ജനറൽ സെക്രട്ടറി എം ഗണേഷ്,സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷ് എന്നിവർക്കാണ് നോട്ടീസ് നൽകിയത്.
കഴിഞ്ഞ തവണ രണ്ടു പേർക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു.എന്നാൽ തിരുവനന്തപുരത്ത് നിന്നും തൃശ്ശൂരിലേക്ക് എത്താൻ അസൗകര്യമുണ്ടെന്ന് ഇവർ അറിയിക്കുകയായിരുന്നു.
ബി ജെ പിയുടെ തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്ക് കൊണ്ടുവന്ന പണമാണ് കവർച്ച ചെയ്യപ്പെട്ടതെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പണമിടപാടുകൾ സംഘടനാ സെക്രട്ടറിയുടെ അറിവോടെയാണ് നടക്കുക. ഇത്തരം ഫണ്ടുകളിലെ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് സംഘടനാ സെക്രെട്ടറിയെ വിളിച്ചുവരുത്തുന്നത്.
=