തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന്. തൃത്താല എം എൽ എ എം ബി രാജേഷിന് എതിരെ പ്രതിപക്ഷം പി സി വിഷ്ണുനാഥിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. രാവിലെ 9 മണിക്കായിരിക്കും വോട്ടെടുപ്പ്.
കേരള നിയമസഭയുടെ 23 -ആമത് സ്‌പീക്കറെ തിരഞ്ഞെടുക്കാൻ ബാലറ്റ് പേപ്പറിലാണ് അംഗങ്ങൾ വോട്ട് ചെയ്യേണ്ടത്. രാവിലെ 11.30 വോട്ടെടുപ്പ് തീർണത്തിന് ശേഷം വോട്ടെണ്ണൽ ആരംഭിക്കും. ഡെപ്യൂട്ടി സ്‌പീക്കർ തിരഞ്ഞെടുപ്പ് പിന്നീടായിരിക്കും.
വലിയ ഭൂരിപക്ഷം പിണറായി സർക്കാരിന് ഉണ്ടെങ്കിലും രാഷ്ട്രീയ പോരിൽ ഒട്ടും പിന്നോട്ട് പോവേണ്ടെന്ന് വി ഡി സതീശന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച്ച ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ തീരുമാനിച്ചിരുന്നു.എം എൽ എമാരുടെ സത്യപ്രതിജ്ഞയോടെയാണ് പതിനഞ്ചാം കേരള നിയമസഭയ്ക്ക് തുടക്കമായത്.