തിരുവനന്തപുരം: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പിണറായി സര്‍ക്കാരിന് അഭിനന്ദനം അറിയിച്ച് നടന്‍ മോഹന്‍ലാല്‍. സമഗ്രമേഖലകളിലും പുതിയ മാറ്റങ്ങള്‍ വരട്ടെയെന്നും കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെയെന്നും താരം ഫേസ്ബുക്കിലൂടെ പറഞ്ഞു.
പുതിയ ഒരു തുടക്കത്തിലേക്ക് കാല്‍വെക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാരിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
















