തൃശൂർ: തൃശ്ശൂരിൽ ഗർഭിണി കോവിഡ് ബാധിച്ച് മരിച്ചു. പാലാ കൊഴുവനാൽ സ്വദേശി ജെസ്മി(38 ) ആണ് മരിച്ചത്. മാതൃഭൂമി തൃശൂർ ബ്യൂറോ സ്റ്റാഫ് റിപ്പോർട്ടർ ഹോർമിസ് ജോർജിന്റെ ഭാര്യയാണ്. കോവിഡ് ബാധിതയായി തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
എട്ടു മാസം ഗർഭിണി ആയിരുന്നു. നില ഗുരുതരമായതോടെ കുഞ്ഞിനെ കഴിഞ്ഞ ദിവസം ശസ്ത്രക്രിയയിലൂടെ പുറത്ത് ഇറക്കിയിരുന്നു. ജെസ്മിക്കൊപ്പം ഭര്‍ത്താവ് ഹോര്‍മിസും മകനും കോവിഡ് പോസിറ്റീവായിരുന്നു.