ഇടുക്കിയില്‍ നിന്നുള്ള തുടര്‍ച്ചയായ അഞ്ചാം തവണത്തെ വിജയത്തിലൂടെ റോഷി അഗസ്റ്റിന് ഇത്തവണ ലഭിച്ചത് പിണറായി വിജയന്‍ 2.0 സര്‍ക്കാരിലെ മന്ത്രിസ്ഥാനമാണ്. എല്‍.ഡി.എഫിലെത്തിയ കേരള കോണ്‍ഗ്രസ് എമ്മിന് ലഭിച്ച മന്ത്രിസ്ഥാനത്തിലേക്കാണ് ജലവിഭവ വകുപ്പ് മന്ത്രിയായി റോഷി എത്തുന്നത്. നിലവില്‍ കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര കമ്മിറ്റി അംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ് റോഷി.
1969-ല്‍ ചക്കാമ്പുഴ ചെറുനിലത്ത് ചാലില്‍ അഗസ്റ്റിന്‍-ലീലാമ്മ ദമ്പതികളുടെ മൂന്ന് മക്കളില്‍ മൂത്തയാളായാണ് ജനനം. പാലാ സെന്റ് തോമസ് കോളേജില്‍നിന്ന് ഫിസിക്‌സില്‍ ബിരുദം നേടി.
1996-ല്‍ പേരാമ്പ്രയില്‍നിന്നുള്ള കന്നിയങ്കത്തിൽ റോഷി പരാജയപ്പെട്ടു. 2001 മുതല്‍ ഇടുക്കിയിലേക്ക് മാറിയ റോഷിക്ക് തുടര്‍ച്ചയായി വിജയമായിരുന്നു. കേരള കോണ്‍ഗ്രസിലെ പിളര്‍പ്പില്‍ ജോസ് കെ. മാണിയോടൊപ്പം റോഷി ഉറച്ചുനിന്നു. ജോസ് കെ മാണിയുടെ വിശ്വസ്തന്‍ കൂടിയാണ് റോഷി
ഇടുക്കി മണ്ഡലത്തിലെ ഇത്തവണത്തെ മത്സരം വീറുംവാശിയും നിറഞ്ഞ മത്സരത്തിനൊടുവിൽ 5573 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ റോഷി വിജയിച്ചിരുന്നു. ജോസ് കെ മാണിയുടെ വിശ്വസ്തന്‍ കൂടിയാണ് റോഷി.പാര്‍ട്ടിയിലെ പിളര്‍പ്പിന്റെ സമയത്തും മറ്റും ജോസിനൊപ്പം റോഷി ഉറച്ചു നിന്നിരുന്നു.