തിരുവനന്തപുരം: തിരുവനന്തപുരം എസ് പി ഫോർട്ട് ആശുപത്രി ക്യാന്റീനിൽ തീപിടുത്തം. ആശുപത്രിക്ക് ഉള്ളിൽ പുക പടർന്നതോടെ രോഗികളെ ഒഴിപ്പിക്കുകയാണ്. ആർക്കും പരിക്കില്ലെന്ന് സൂചന. ആശുപത്രിക്ക് പിൻഭാഗത്താണ് ക്യാന്റീൻ.രാവിലെ 9 മണിക്ക് ശേഷമാണ് തീപിടുത്തമുണ്ടായത്.
തീ പടർന്ന് ഇല്ലെങ്കിലും പുക ആശുപത്രിയുടെ രണ്ടും മൂന്നും നിലകളിലേക്ക് പടരുകയായിരുന്നു. ഇതോടെയാണ് ആശുപത്രി മുറികളിലെ രോഗികളെ ഒഴിപ്പിച്ചത്. ആംബുലൻസ് എത്തിച്ച് ഇവരെ തൊട്ട് അടുത്ത ആശുപത്രിയിലേക്ക് മാറ്റുകയാണ്. ഫയർ ഫോഴ്‌സ് സ്ഥലത്ത് എത്തിയിട്ടുണ്ട്.
















