രണ്ടാം പിണറായി മന്ത്രി സഭയിലെ വൈദ്യുതി വകുപ്പ് മന്ത്രിയായി സ്ഥാനമേല്കുന്ന കെ കൃഷ്ണൻ കുട്ടി മൂന്നു തവണ കേരള നിയമസഭാ സാമാജികനായ രാഷ്ട്രീയ പ്രവർത്തകനാണ്. ജെഡിഎസിന്റെ മന്ത്രിയായി സ്ഥാനമേല്കുന്ന കൃഷ്ണൻ കുട്ടി ഈ മന്ത്രിസഭയിലെ പ്രായം കൂടി മന്ത്രിയാണ്. കുഞ്ഞുകുട്ടിയുടെ മകനായി പാലക്കാട് ജനിച്ച കൃഷ്ണൻ കുട്ടിയുടെ വിദ്യാഭ്യാസ യോഗ്യത എസ്എസ്എൽസിയാണ്.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനായി രാഷ്ട്രീയത്തിലെത്തിയ വ്യക്തിയാണ് കെ കൃഷ്ണൻ കുട്ടി.പിന്നീട് ജനതാ പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. പെരുമാട്ടി സർവീസ് കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്, സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്കിന്റെയും പാലക്കാട് ജില്ലാ കോപ്പറേറ്റീവ് ബാങ്കിന്റെയും ഡയറക്ടർ, നാഷണൽ ലേബർ ഓർഗനൈസേഷന്റെ സംസ്താന ട്രഷറർ എന്നീ നിലളിലെല്ലാം പ്രവർത്തിച്ചു.
സോഷ്യലിസ്റ്റ് ജനത സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റായിരിക്കെ 2013 ജൂണിൽ പാർട്ടിയിൽ നിന്ന് കൃഷ്ണൻ കുട്ടി രാജി വെച്ചു. .നാലു വട്ടം പാലക്കാടു ചിറ്റൂരില്‍നിന്ന് എം.എല്‍.എയായ മന്ത്രി കെ. കൃഷ്ണന്‍ കുട്ടി ഒമ്പതാം തവണയാണ് മണ്ഡലത്തില്‍ മത്സരിക്കാനിറങ്ങിയത്.കഴിഞ്ഞ തവണ പിണറായി സർക്കാരിന്റെ മന്ത്രിസഭയിൽ ജലവിഭവ വകുപ്പ് മന്ത്രിയായിരുന്നു.