തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ബഹിഷ്കരിച്ചിട്ടില്ലെന്ന് യു ഡി എഫ് കൺവീനർ എം.എം ഹസ്സൻ. ചടങ്ങ് ബഹിഷ്കരിച്ചിട്ടില്ലെന്നും ചടങ്ങിൽ വിർച്വൽ ആയി പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബ അംഗങ്ങൾ എല്ലാം സാമൂഹിക അകലം പാലിച്ച് വീടുകളിൽ ഇരുന്ന സത്യപ്രതിജ്ഞ ചടങ്ങ് കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ എം പിമാരും എം എൽ എമാരും വീട്ടിലിരുന്നു ടി വിയിൽ സത്യപ്രതിജ്ഞ കാണും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങളെ വീടുകളിൽ ബന്ദികളാക്കി ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം സത്യപ്രതിജ്ഞ മാമാങ്കം നടത്തുന്നത് ശരിയല്ല.പശ്ചിമ ബംഗാളിലും ചെന്നൈയിലും സർക്കാർ സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റ പോലെ ലളിതമായി പരിപാടി സംഘടിപ്പിച്ചു അധികാരമേൽകണമെന്നും ഹസ്സൻ പറഞ്ഞു.