നെടുമങ്ങാട് നിന്ന് വന്‍ ഭൂരിപക്ഷത്തോടെയാണ് ജിആര്‍ അനില്‍ മന്ത്രിസഭയിലേക്കെത്തുന്നത്. വിദ്യാര്‍ത്ഥി സമരങ്ങളിലെ സജീവ സാന്നിദ്ധ്യം, മുന്നണി പോരാളി. സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ അംഗവുമാണ് ജിആര്‍ അനില്‍.
എഐഎസ്എഫിലൂടെ പൊതുരംഗത്തേക്ക് എത്തുന്നത്. എഐഎസ്എഫ്-എഐവൈഎഫ്-കിസാന്‍സഭ എന്നീ സംഘടനകളുടെ ജില്ലാ സെക്രട്ടറിയായും സംസ്ഥാന ഭാരവാഹിയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഔഷധി ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായി പ്രവര്‍ത്തിക്കുന്ന ജി ആര്‍ അനില്‍ ഹാന്റക്സിന്റെ ഡയറക്ടറായും കൈത്തറി – ക്ഷീരസംഘം പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നെടുമങ്ങാട് എംഎല്‍എയാണ്.
നിരവധി തവണ ക്രൂരമായ പൊലീസ് പീഡനങ്ങള്‍ക്ക് ഇരയാകേണ്ടി വന്നിട്ടുണ്ട്. മൂന്നുതവണ ജയില്‍ വാസവും അനുഭവിച്ചിട്ടുണ്ട്. നടുക്കാട് സാല്‍വേഷന്‍ ആര്‍മി എല്‍ പി സ്‌കൂളിലും കൃഷ്ണപുരം യുപിഎസിലും എസ്എംവി ഹൈസ്‌കൂളിലും എം ജി കോളജില്‍ പ്രീഡിഗ്രിയും യൂണിവേഴ്സിറ്റി കോളജില്‍ ബി എ പൊളിറ്റിക്സ് ബിരുദവും ലോ അക്കാദമി ലോ കോളജില്‍ നിന്ന് എല്‍എല്‍ബി ബിരുദവും നേടിയുണ്ട്.
പത്തുവര്‍ഷക്കാലം തിരുവനന്തപുരം നഗരസഭയില്‍ നേമം വാര്‍ഡിനെ പ്രതിനിധീകരിച്ച് കൗണ്‍സിലര്‍ ആയിരുന്നു. അഞ്ച് വര്‍ഷം ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്നു. ഏറ്റവും നല്ല കൗണ്‍സിലര്‍ക്കുള്ള എസിവി ചാനലിന്റെ സംസ്ഥാന പുരസ്‌കാരത്തിന് അര്‍ഹനായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തില്‍ നിന്നും 23171 വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. താഴെ തട്ടില്‍ ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുമായിട്ടാണ് ജിആര്‍ അനില്‍ മന്ത്രിസഭയിലേക്കെത്തുന്നത്.
മുന്‍ എംഎല്‍എയും വര്‍ക്കല എസ് എന്‍ കോളജ് ചരിത്രവിഭാഗം മുന്‍ മേധാവിയുമായ ഡോ. ആര്‍ ലതാദേവിയാണ് ഭാര്യ. മകള്‍: അഡ്വ. ദേവിക എ എല്‍, മരുമകന്‍: മേജര്‍ എസ് പി വിഷ്ണു. ചെറുമകള്‍: അനുഗ്രഹ.