ആവശ്യമായ ചേരുവകൾ
ഉരുളക്കിഴങ്ങ് -അരക്കിലോ
കുരുമുളക്പൊടി -ഒന്നര ടീസ്പൂണ്‍
മുട്ട -അഞ്ചെണ്ണം
റസ്ക്പൊടി -അര കപ്പ്
മൊസറല്ലാ ചീസ് ചുരണ്ടിയത് -അര കപ്പ്
ഉപ്പ് -ആവശ്യത്തിന്
റിഫൈന്‍ഡ് ഓയില്‍ -വറുക്കാന്‍ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് തൊലി നീക്കി ഉപ്പ് ചേര്‍ത്ത് പുഴുങ്ങുക. ശേഷം കുരുമുളക് ചേര്‍ത്ത് കുഴക്കുക, നെല്ലിക്കാ വലുപ്പത്തില്‍ എടുത്ത് കൈവെള്ളയില്‍വെച്ച് പരത്തുക.
ചീസ് ചുരണ്ടിയത് ഒരു ടീസ്പൂണ്‍ ഇടുക. ശേഷം ഉരുട്ടി മുട്ടവെള്ളയില്‍ മുക്കി റെസ്ക് പൊടിയില്‍ ഉരുട്ടി ചൂടായ എണ്ണയില്‍ വറുത്തെടുക്കുക. ഇളം ചൂടോടെ തന്നെ കഴിക്കുക.
















