രണ്ടാം പിണറായി സർക്കാരിൽ മന്ത്രിമാരുടെ പട്ടികയിൽ നേരത്തെ ഇടമുറപ്പിച്ച നേതാവായിരുന്നു കെ.എൻ.ബാലഗോപാൽ. രാഷ്ട്രീയ പ്രവർത്തനങ്ങളിലെ സജീവ പങ്കാളിത്തവും പ്രവർത്തന മികവിനുമുള്ള അംഗീകാരവും കൂടിയാണ് അദ്ദേഹത്തിന് ലഭിച്ച ഈ ധനകാര്യ മന്ത്രി സ്ഥാനം. എസ്.എഫ്.ഐ.യിലും ഡി.വൈ.എഫ്.ഐയിലും അഖിലേന്ത്യാ തലത്തിൽ പ്രവർത്തിച്ച അദ്ദേഹം മുൻ രാജ്യസഭ എം.പി.യുമാണ്.നിലവിൽ സി.പി.എം.സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കർഷകസംഘം സംസ്ഥാന സെക്രട്ടറിയുമാണ്.
പുനലൂർ എസ് എൻ കോളേജ് യൂണിയൻ മാഗസിൻ എഡിറ്ററ്റായാണ് ബാലഗോപാലിന്റെ വിദ്യാർഥി രാഷ്‌ട്രീയ രംഗത്തെ തുടക്കം. പുനലൂർ ശ്രീനാരായണ കോളജ്, തിരുവനന്തപുരം എംജി കോളജ്, ലോ അക്കാദമി, കേരള സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. എസ്എഫ്ഐയിലൂടെ സജീവ രാഷ്ട്രീയത്തിലെത്തി .എം. കോം, എൽ എൽ എം ബിരുദധാരി കൂടിയാണ് ഇദ്ദേഹം.വിദ്യാഭ്യാസത്തിനു ശേഷം പൊതുമേഖലാ ബാങ്കിലെ ജോലി ഉപേക്ഷിച്ച് മുഴുവൻസമയ പൊതുപ്രവർത്തനത്തിൽ ശ്രെധ പതിപ്പിച്ച വ്യക്തി കൂടിയായിരുന്നു കെ എൻ ബാലഗോപാൽ പലതവണ ജയിൽവാസവും പൊലീസ് മർദനവും ഏറ്റുവാങ്ങിയ പഴയ വിദ്യാർഥി നേതാവ് കൂടിയാണ് ബാലഗോപാൽ.
എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായിട്ടുള്ള ബാലഗോപാൽ എസ്.എഫ്.ഐ.യുടെയും ഡി.വൈ.എഫ്.ഐ.യുടെയും അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. 90-ൽ എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റും 91-ൽ ജില്ലാ സെക്രട്ടറിയും 92-ൽ കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗവുമായി. 2015-ൽ സി.പി.എം.ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചു.യുഡിഎഫ് സർക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ കേരളത്തിലുടനീളം കാൽനടജാഥ നടത്തിയ ആദ്യത്തെ വിദ്യാർത്ഥി ജാഥയുടെ ക്യാപ്റ്റനാണ് ബാലഗോപാൽ.
1996-ലാണ് ആദ്യമായി നിയമസഭയിലേക്കു മത്സരിച്ചത്. മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന ബാലഗോപാൽ 2010-ലാണ് ആദ്യമായി രാജ്യസഭാംഗമായത്. സി.പി.എമ്മിന്റെ രാജ്യസഭാകക്ഷി ഉപനേതാവായിരുന്നു. 2016-ലെ മികച്ച പാർലമെന്റ് അംഗത്തിന്സൻസദ് രത്ന പുരസ്കാരം കെ.എൻ.ബാലഗോപാൽ നേടിയിരുന്നു. ശ്രദ്ധേയമായ നിരവധി ഇടപെടലുകളാണ് ഇക്കാലത്ത് പാർലമെന്റിനകത്തും പുറത്തും അദ്ദേഹം നടത്തിയത്.
ചരക്കുസേവന നികുതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ ബാലഗോപാൽ വിയോജിപ്പ് ഉയർത്തി. ജി.എസ്.ടി ബില്ലിേന്മേല്‍ നടന്ന ചര്‍ച്ചയില്‍ ബാലഗോപാല്‍ അവതരിപ്പിച്ച വാദങ്ങൾ ദേശിയ മാധ്യമങ്ങല്‍ പോലും വാര്‍ത്തയാക്കിയിരുന്നു.
ഇത് രണ്ടാം തവണയാണ് അദ്ദേഹം നിയമസഭയിലെക്ക് മത്സരിക്കുന്നത്. 12486 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കൊട്ടാരക്കരയിൽ നിന്ന്ഇത്തവണ ബാലഗോപാൽ വിജയിച്ചത്.നാടിനൊപ്പം എന്തിനും ഏതിനും ഉണ്ടായിട്ടുള്ള നേതാവ് കൂടിയാണ്കെ എൻ ബാലഗോപാൽ. ധനകാര്യ വകുപ്പ് അദേഹത്തിന്റെ കൈകളിൽ സുരക്ഷിതമാണ് എന്ന് തന്നെ പ്രതീക്ഷിക്കാം.