1954 -ൽ കോട്ടയം ജില്ലയിലായിരുന്നു വാസവന്റെ ജയം. പാർട്ടിയുടെ ഏതൊരു പ്രവർത്തനത്തെയും മടി കൂടാതെ അതിൽ പങ്കാളി ആകുന്ന ഒരാൾ കൂടിയായിരുന്നു അദ്ദേഹം. കേരള നിയമസഭയിൽ ഏറ്റുമാനൂരിനെ പ്രതിനിധീകരിക്കുന്ന ഒരാൾ കൂടിയാണ് വി എൻ വാസവൻ. തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ചുവട് വെയ്പ്പ് എസ് എഫ് ഐയിലൂടെയായിരുന്നു.
തുടർന്ന് ഡി വൈ എഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിക്കാനും ഇദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു. 1974 -ൽ സി പി ഐ(എം) മെമ്പർ ആയി. 1991 -ൽ ജില്ലാ കമ്മിറ്റി മെമ്പർ ആയി. കേരളത്തിലെ സി പി ഐ എമ്മിന്റെ ജില്ലാ കമ്മിറ്റി മെമ്പർമാരിൽ ഒരാൾ കൂടിയാണ് അദ്ദേഹം. എന്നാൽ പാർട്ടി പദവികൾ മാത്രമല്ല മറ്റു പദവികൾ കൂടി അലങ്കരിക്കാനും അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു.
കാലടി സർവകലാശാലയുടെ സിൻഡിക്കേറ്റ് മെമ്പർ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പാർട്ടിയുടെ ഏതൊരു തീരുമാനത്തെയും അനുസരിച്ചു പോകുന്ന ഒരു നേതാവ് കൂടിയാണ് അദ്ദേഹം. 2006 മുതൽ 2011 വരെ കോട്ടയം എം എൽ എ ആയിരുന്നു. ഈ അനുഭവജ്ഞാനമാണ് അദ്ദേഹത്തെ രാഷ്ട്രീയ ജീവിതത്തിൽ കൂടുതൽ ശ്രെഷ്ഠൻ ആക്കുന്നതും. ഇപ്പോഴിതാ സഹകരണ,റെജിസ്ട്രേഷൻ മന്ത്രിയായി നിയമസഭയിലേക്ക്.