തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്ന സ്ഥലത്ത് ജോലിക്കെത്തിയ ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇലക്ട്രിക്കല്‍ ജോലികള്‍ക്ക് സഹായത്തിന് എത്തിയ ആള്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. സൈറ്റില്‍ വെച്ച് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇയാളെയും ഒപ്പമുള്ള രണ്ട് പേരെയും നിരീക്ഷണത്തിലാക്കി മാറ്റി.
അതേസമയം, ഇടത് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് മണിക്കൂറുകള്‍ അവശേഷിക്കെ ചടങ്ങില്‍ ആളെണ്ണം കുറയ്ക്കുന്നതാകും ഉചിതമെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് കേസ് പരിഗണിക്കുമ്പോഴാണ് ഈ അഭിപ്രായം പങ്കുവെച്ചത്. അതേസമയം, ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം അറിയിക്കുന്നതിനായി കേസ് ഉച്ചകഴിഞ്ഞ് പരിഗണിക്കുന്നതിനായി മാറ്റി വച്ചു.
















