ചെങ്ങനൂരിന്റെ പ്രിയ പുത്രൻ സജി ചെറിയാൻ ഇനി മുതൽ കേരളത്തിന്റെ മന്ത്രി പദവി അലങ്കരിക്കുന്ന ഒരാൾ കൂടിയാകും. നാളെ സത്യപ്രതിജ്ഞ നടക്കുന്നതോടെ ചെങ്ങനൂരിനും ആശകൾ ഏറെയാണ്. ഇടതു പക്ഷ സഹയാത്രികൻ കൂടിയായ സജി ചെറിയാൻ നല്ലൊരു മനുഷ്യത്വത്തിന്റെ കൂടി ഉടമയാണ്. സി പി ഐ(എം) ആലപ്പുഴ ജില്ലാ സെക്രട്ടറി പദവി കൂടി അലങ്കരിക്കുന്ന വ്യക്തിത്വമാണ് അദ്ദേഹം.1965 മെയ് 28 നു ആലപ്പുഴ ജില്ലയിലെ കൊഴുവല്ലൂരിനാണ് ജനനം.
മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ തന്റെ പഠനജീവിതം പൂർത്തിയാക്കി അദ്ദേഹമിറങ്ങിയത് കേരള ജനതയുടെ മണ്ണിലേക്കാണ്. ക്രിസ്റ്റീന ചെറിയാനാണ് ഭാര്യ. മൂന്ന് മക്കളുണ്ട്. എസ് എഫ് ഐയിലൂടെയായിരുന്നു രാഷ്ട്രീയ ജീവിതത്തിലേക്ക് ഇറങ്ങിയത്. തുടർന്ന് അദ്ദേഹത്തിന്റെ സേവനങ്ങൾ പരിഗണിച്ച് ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് ആയി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
സി പി എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി ആയി 2001 -ൽ തിരഞ്ഞെടുക്കപ്പെട്ടു. 2006 -ൽ തിരഞ്ഞെടുപ്പിൽ പി സി വിഷ്ണുനാഥിനോട് തോറ്റു. തുടർന്ന് 2018 -ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർഥി ഡി വിജയകുമാറിനെ റെക്കോർഡ് ഭൂരിപക്ഷത്തിൽ തോൽപ്പിച്ചു. പിന്നീട് ചെങ്ങന്നുരിന്റെ സജി ചെറിയാൻ മാറി. തുടർന്ന് 2018 -ൽ ഉണ്ടായ പ്രളയത്തിൽ ചെങ്ങനൂരിനെ രക്ഷിക്കാൻ ആകുനതെല്ലാം അദ്ദേഹം ചെയ്തു. ഇത് തന്നെയാണ് ജനഹൃദയങ്ങൾക്ക് ഇടയിൽ അദ്ദേഹത്തിനൊരു സ്ഥാനം ലഭിക്കാനും കാരണമായത്.ഇപ്പോൾ ഫിഷിറീസ്,സാംസ്‌കാരിക മന്ത്രിയായി നിയമസഭയിലേക്ക്.