തൃശൂർ: ചിമ്മിനി ഡാമിന്റെ ഷട്ടറുകൾ ഇന്ന് 11 മണിക്ക് ശേഷം തുറക്കും. ഡാമിന്റെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയോട് അടുത്ത എത്തിയതിനാലാണ് ഷട്ടറുകൾ തുറക്കുന്നത്. 60 .31 മീറ്ററാണ് ഡാമിന്റെ സംഭരണ ശേഷി.
തിങ്കളാഴ്ച ഇത് 60.02 മീറ്ററായിരുന്നു. തുടർന്ന് അധികജലം പുറത്തേക്ക് ഒഴുക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടർ എസ് ഷാനവാസ് ഉത്തരവിറക്കിയത്.
ഷട്ടറുകൾ ഉയർത്തുന്നതോടെ കരുവന്നൂർ പുഴയിലെയും കുറുമാലിപ്പുഴയിലെയും ജലനിരപ്പ് ഉയരാൻ സാധ്യത ഉള്ളതിനാൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
















