ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,67,334 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,54,96,330 ആയി. 4529 മരണം കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 2,83,248 ആയി.
നിലവിൽ 32,26,719 പേർ ചികിത്സയിലുണ്ട്. രാജ്യത്ത് ഇതുവരെ 18,58,09,302 പേർ വാക്‌സിൻ സ്വീകരിച്ചു. മഹാരാഷ്ട്രയിൽ ഇന്നലെ 28,438 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.679 മരണം കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.