തിരുവനന്തപുരം: സംസ്ഥാനത്ത് ഒൻപതാം തരം വരെയുള്ള മുഴുവൻ വിദ്യാർഥികൾക്കും ക്ലാസ് കയറ്റം നൽകാൻ നിർദേശിച്ച് സർക്കാർ ഉത്തരവിറങ്ങി. സംസ്ഥാനത്തെ ഒന്ന് മുതൽ 8 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർഥികൾക്ക് വിദ്യഭാസ അവകാശ നിയമപ്രകാരവും 9 -ആം ക്ലാസ്സിലെ വിദ്യാർഥികൾക്ക് നിലവിലെ സാഹചര്യം പരിഗണിച്ചും സ്ഥാന കയറ്റം നൽകാനാണ് നിർദേശം.
സംസ്ഥാനത്തെ സർക്കാർ,എയ്ഡഡ് വിദ്യാലയങ്ങളിലെ ക്ലാസ് കയറ്റം,വിടുതൽ സർട്ടിഫിക്കറ്റ്,പ്രവേശനം എന്നിവ സംബന്ധിച്ചാണ് പൊതുവിദ്യഭാസ വകുപ്പ് നിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.
വർക്ക് ഫ്രം ഹോം സൗകര്യം പ്രയോജനപ്പെടുത്തി അധ്യാപകർ മെയ് 25 നു അകം പ്രൊമോഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് ഉത്തരവിൽ പറയുന്നു.2021 -22 വർഷത്തേക്കുള്ള പ്രവേശനം മെയ് 18 നു ആരംഭിക്കണം. ലോക്ക് ഡൗണിന് ശേഷം രേഖകൾ പരിശോധിച്ചു പ്രവേശനം നടപടികൾ പൂർത്തിയാക്കണം.