കൊച്ചി: ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കെ 500 പേരെ പങ്കെടുപ്പിച്ചുള്ള പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് എതിരായ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സർക്കാർ നടപടി കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമെന്ന് ഹർജിക്കാരൻ പറയുന്നു.
ലോക്ക് ഡൗൺ നിർദേശങ്ങൾ പാലിച്ചാണ് സത്യപ്രതിജ്ഞ നടത്തുന്നതെന്ന് ഉറപ്പ് വരുത്തണമെന്നും ചീഫ് സെക്രട്ടറിക്കും ദുരന്ത നിവാരണ അതോറിറ്റിക്കും ഇത് സംബന്ധിച്ച് നിർദേശം നൽകണം എന്നുമാണ് ഹർജിക്കാരുടെ ആവശ്യം. തൃശ്ശൂരിലെ ചികിത്സ നീതി സംഘടന ജനറൽ സെക്രട്ടറി ഡോ.കെ.ജെ പ്രിൻസാണ് ഹർജി നൽകിയിരിക്കുന്നത്.















