തിരുവനന്തപുരം: തിരുവനന്തപുരത്ത് കേരള-തമിഴ്നാട് അതിര്‍ത്തി റോഡ് കേരള പോലീസ് അടച്ചു. നെയ്യാറ്റിന്‍കര കാരക്കോണത്തിന് സമീപം കൂനന്‍പനയില്‍ നിന്നും തമിഴ്നാട്ടിലേക്ക് പോകുന്ന റോഡാണ് വെള്ളറട പോലിസ് മണ്ണിട്ടടച്ചത്.
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ സമയത്ത് തന്നെ റോഡ് അടച്ചിരുന്നെന്നും എന്നാല്‍ ചിലര്‍ പ്രവേശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് മണ്ണിട്ടടച്ചതെന്നും വെള്ളറട പോലിസ് പ്രതികരിച്ചു.
















