ഗുജറാത്ത് : അറബിക്കടലില്‍ രൂപംകൊണ്ട ടൗട്ടേ ചുഴലിക്കാറ്റിന് ശക്തി കുറഞ്ഞതായി കാലാവസ്ഥ നിരീക്ഷകര്‍. ഇന്നലെ രാത്രി ഗുജറാത്തില്‍ അതിതീവ്ര ചുഴലി കാറ്റായ് മാറിയ ടൗട്ടേ സൗരാഷ്ട്ര മേഖലയില്‍ തുടരുകയാണ്.
ഇന്നലെ രാത്രി 9 മണിയോടെ കരയിലേക്ക് പ്രവേശിച്ചതിന് പിന്നാലെയാണ് അതിതീവ്ര ചുഴലിയില്‍ നിന്ന് തീവ്ര ചുഴലിയായി ടൗട്ടെ മാറിയത്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. തീരമേഖലയിൽ റെഡ് അലർട്ട് തുടരുകയാണ്.
ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ്, ഹരിയാന, രാജസ്ഥാന് എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴ തുടരുകയാണ്. മുംബൈ തീരത്ത് യാത്രക്കാരുമായി പോയ രണ്ട് ബാര്‍ജുകള്‍ നിയന്ത്രണം വിട്ട് ഒഴുകിപ്പോയി. ഇപ്പോഴും അതിനായി നാവികസേനയുടെ അന്വേഷണം തുടരുകയാണ്. സൈന്യവും എൻഡിആർഎഫും രക്ഷാ പ്രവർത്തനത്തിന് ഇറങ്ങിയിട്ടുണ്ട്.
















