തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളത് 10,10,995 പേരാണ്. ഇവരില്‍ 9,73,021 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 37,974 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 5225 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 150 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28,921 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2157 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 4149, എറണാകുളം 3377, തിരുവനന്തപുരം 3116, കൊല്ലം 3309, പാലക്കാട് 1689, കോഴിക്കോട് 2416, ആലപ്പുഴ 2331, തൃശൂര്‍ 2294, കോട്ടയം 1726, കണ്ണൂര്‍ 1271, പത്തനംതിട്ട 1114, ഇടുക്കി 804, കാസര്‍ഗോഡ് 714, വയനാട് 611 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.















