മലപ്പുറം: മലപ്പുറം കരുവാരകുണ്ടിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടു പോത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു. രാവിലെ 10 മണിയോടെയാണ് സംഭവം. കരുവാരക്കുണ്ട് കുണ്ടോടാ സ്വദേശി വാടിയിൽ ഷാജി(42) ആണ് മരിച്ചത്.
ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടു പോത്തിനെ തിരികെ കാട്ടിലേക്ക് മടക്കി അയക്കാനുള്ള ശ്രമത്തിനിടെ കാട്ടു പോത്ത് തിരിഞ്ഞു ആക്രമിക്കുകയായിരുന്നു. ഗുരുതര പരുക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യയും മൂന്ന് മക്കളുമുണ്ട്.
















