ന്യൂഡൽഹി: ഡൽഹിയിൽ തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് രോഗികൾ അയ്യായിരത്തിന് താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 4482 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 9403 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. 256 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.89 ശതമാനമാണ്. ഡൽഹിയിൽ കഴിഞ്ഞ ദിവസം 4524 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 340 മരണവും റിപ്പോർട്ട് ചെയ്തിരുന്നു.
















