തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് ആരാകണമെന്നുള്ള കാര്യത്തിൽ ചർച്ചകൾ നടക്കുകയാണ്. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ എ ഗ്രൂപ് പ്രതിനിധികൾ തിരുവനന്തപുരത്ത് യോഗം ചേരുന്നുണ്ട്.
എന്നാൽ ഹൈ കമാൻഡ് പറഞ്ഞാൽ മാറി നിൽക്കാമെന്ന് നിലപാട് രമേശ് ചെന്നിത്തല വിഭാഗം മാറ്റി. പ്രതിപക്ഷ നേതൃസ്ഥാനത്ത് പെട്ടെന്ന് ഒരു മാറ്റത്തിന്റെ ആവശ്യമില്ലെന്ന് നിലപാടാണ് രമേശ് ചെന്നിത്തല വിഭാഗത്തിന് നിലവിൽ ഉള്ളത്.
ഉമ്മൻ ചാണ്ടി വിഭാഗത്തിന്റെ പിന്തുണ കിട്ടുമെന്ന് തന്നെയാണ് രമേശ് ചെന്നിത്തല വിഭാഗത്തിന്റെ വിലയിരുത്തൽ. എന്നാൽ ഈ കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകാൻ സാധ്യതയില്ല.കഴിഞ്ഞ തവണ ഉമ്മൻ ചാണ്ടി പിന്മാറിയതോടെയാണ് രമേശ് ചെന്നിത്തലയ്ക്ക് പ്രതിപക്ഷ സ്ഥാനം കിട്ടിയത്.