ചെന്നൈ: തമിഴ്‌നാട്ടില്‍ ചികിത്സ കിട്ടാതെ വീണ്ടും കോവിഡ് മരണം. സേലം സര്‍ക്കാര്‍ ആശുപത്രി മുറ്റത്ത് മതിയായ ചികിത്സ കിട്ടാതെ അഞ്ച് കോവിഡ് രോഗികള്‍ മരിച്ചു. ചികിത്സ തേടി നിരവധി ആശുപത്രികളില്‍ ഇവര്‍ കയറിയിറങ്ങിയിരുന്നു. രണ്ട് സ്ത്രീകള്‍ അടക്കം അഞ്ച് പേരാണ് മരിച്ചത്. അതേസമയം, ഇന്നലെയും മധുര രാജാജി സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ ആറ് കൊവിഡ് ബാധിതര്‍ മരിച്ചിരുന്നു.















