ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായിരുന്ന ചമൻ ലാൽ ഗുപ്ത അന്തരിച്ചു. ഗാന്ധിനഗറിലെ വസതിയിലായിരുന്നു അന്ത്യം. കഴിഞ്ഞ മെയ് അഞ്ചിന് കോവിഡ് ബാധിച്ചതിനെ തുടർന്ന് ഗാന്ധിനഗർ നാരായണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കോവിഡ് മുക്തനായ ശേഷം വീട്ടിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഇന്ന് രാവിലെ ആരോഗ്യസ്ഥിതി മോശമാകുകയും മരണം സംഭവിക്കുകയുമായിരുന്നു.















