തിരുവനന്തപുരം: സി പി ഐ(എം) പാർലമെന്ററി പാർട്ടി നേതാവായും മുഖ്യമന്ത്രിയേയും പിണറായി വിജയനെ സി പി ഐ(എം) സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.മന്ത്രിമാരായി കെ രാധാകൃഷ്ണൻ,എം വി ഗോവിന്ദൻ,പി രാജീവ്,കെ എൻ ബാലഗോപാൽ,വി ശിവൻകുട്ടി,വി എൻ വാസവൻ,സജി ചെറിയാൻ,മുഹമ്മദ് റിയാസ്,വി അബ്‌ദു റഹ്‌മാൻ,വീണ ജോർജ്,ആർ ബിന്ദു എന്നിവരാണ് സി പി എമ്മിൽ തീരുമാനിച്ചു.
എം ബി രാജേഷ് സ്‌പീക്കറാകും.പാർട്ടി വിപ്പായി കെ കെ ശൈലജ ടീച്ചറെ തീരുമാനിച്ചു. പാർലമെൻററി പാർട്ടി സെക്രെട്ടറിയായി ടി പി രാമകൃഷ്ണനെ തീരുമാനിച്ചു. യോഗത്തിൽ എളമരം കരീം അധ്യക്ഷത വഹിച്ചു. പി ബി അംഗങ്ങളായ എസ്.രാമചന്ദ്രൻപിള്ള,പിണറായി വിജയൻ,കോടിയേരി ബാലകൃഷ്ണൻ,എം എ ബേബി എന്നിവർ പങ്കെടുത്തു.
മന്ത്രിമാരുടെ പട്ടിക പാര്‍ട്ടി തിരിച്ച്
സിപിഎം
1. പിണറായി വിജയന്‍
2. എം.വി.ഗോവിന്ദന്‍
3. കെ.രാധാകൃഷ്ണന്‍
4.കെ.എന്‍ ബാലഗോപാല്‍
5. പി.രാജീവ്
6. വി.എന്‍.വാസവന്‍
7. സജി ചെറിയാന്‍
8. വി.ശിവന്‍ കുട്ടി
9. മുഹമ്മദ് റിയാസ്
10. ഡോ.ആര്‍.ബിന്ദു
11. വീണാ ജോര്‍ജ്
12. വി.അബ്ദു റഹ്മാന്‍
സിപിഐ
13. പി.പ്രസാദ്
14. കെ.രാജന്‍
15. ജെ.ചിഞ്ചുറാണി
16. ജി.ആര്‍. അനില്‍
17. റോഷി അഗസ്റ്റിന്‍ – കേരളാ കോണ്‍ഗ്രസ് എം
18. കെ.കൃഷ്ണന്‍കുട്ടി – ജെഡിഎസ്
19. അഹമ്മദ് ദേവര്‍കോവില്‍ – ഐഎന്‍എല്‍
20. ആന്‍ണി രാജു – ജനാധിപത്യ കേരള കോണ്‍ഗ്രസ്
21. എ.കെ.ശശീന്ദ്രന്‍ – എന്‍സിപി















