തിരുവനന്തപുരം: കെ കെ ശൈലജ രണ്ടാം പിണറായി മന്ത്രിസഭയിൽ ഉണ്ടാകില്ലെന്ന് സൂചന. മന്ത്രിമാരെല്ലാം പുതുമുഖങ്ങളുമ്പോൾ കെ കെ ശൈലജയ്ക്ക് വേണ്ടി മന്ത്രം ഇളവ് നൽകേണ്ടതില്ലെന്ന് നിർണായക തീരുമാനമാണ് സി പി എം എടുത്തിരിക്കുന്നത്.
കെ കെ ശൈലജയ്ക്ക് ഇളവ് അനുവദിക്കണമെന്ന് ആവശ്യം സജീവമായി പരിഗണിച്ചിരുനെങ്കിലും അവസാന നിമിഷം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.പിണറായി വിജയൻ ഒഴികെ എല്ലാവരും പുതുമുഖങ്ങൾ ആണെന്നും സൂചന.
ഇന്ന് ചേർന്ന് നേതൃയോഗം എല്ലാവരും പുതുമുഖങ്ങൾ ആകണമെന്ന് നിർദേശം അംഗീകരിക്കുകയായിരുന്നു. കെ രാധാകൃഷ്ണൻ,എം വി ഗോവിന്ദൻ,പി രാജീവ്,കെ എൻ ബാലഗോപാൽ,വി ശിവൻകുട്ടി,വി എൻ വാസവൻ,സജി ചെറിയാൻ,മുഹമ്മദ് റിയാസ്,വി അബ്‌ദു റഹ്‌മാൻ,വീണ ജോർജ്,ആർ ബിന്ദു എന്നിവരാണ് സി പി എമ്മിൽ നിന്നും മന്ത്രിമാരാകുക.എം ബി രാജേഷ് സ്‌പീക്കറാകും.















