തിരുവനന്തപുരം; രണ്ടാം പിണറായി മന്ത്രിസഭയിൽ സി പി ഐ മന്ത്രിമാരെല്ലാം പുതുമുഖങ്ങളാകും. പി പ്രസാദ്,കെ രാജൻ,ചിഞ്ചുറാണി,ജെ ആർ അനിൽ എന്നിവരെ മന്ത്രിമാരാക്കാൻ സംസ്ഥാന നിർവാഹക സമിതി യോഗത്തിൽ ധാരണ ആയതായി റിപ്പോർട്ട്.
ഇത് സംബന്ധിച്ച് പാർട്ടിയുടെ ഔദ്യോഗിക കുറിപ്പ് ഇന്ന് പുറത്തിറക്കും. ചിറ്റയം ഗോപകുമാറിനെ ഡെപ്യൂട്ടി സ്പീക്കർ ആക്കാനാണ് തീരുമാനം. സി പി എം സെക്രെട്ടറിയേറ്റ് യോഗവും തിരുവനന്തപുരത്ത് തുടരുകയാണ്.
12 മന്ത്രിമാരെ ഇന്നത്തെ യോഗത്തിൽ തിരഞ്ഞെടുക്കും. പിണറായി വിജയനും,കെ കെ ശൈലജയ്ക്കും പുറമെ എം വി ഗോവിന്ദൻ,കെ രാധാകൃഷ്ണൻ,കെ എൻ ബാലഗോപാൽ,പി രാജീവ് എന്നിവര് മന്ത്രിമാർ ആകുമെന്ന് റിപ്പോർട്ട്.















