കൊച്ചി:രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി. കോവിഡ് പ്രോട്ടോകോൾ ലംഘനം നടത്തിയുള്ള സത്യപ്രതിജ്ഞയ്ക്ക് എതിരെ കോടതി സ്വമേധയാ കേസെടുക്കണമെന്നാണ് ആവശ്യം.
പരാതികൾ വ്യാപകമാകുമ്പോഴും മറ്റന്നാൾ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കാനുള്ള സത്യപ്രതിജ്ഞയ്ക്ക് ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. 500 ആളുകൾ എന്നത് വലിയ സംഖ്യാ അല്ലെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിരോധമൊരുക്കുന്നത്.
സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം ഇത് വലിയ ചർച്ച ആയിരിക്കുകയാണ്.ഇതിനിടെയാണ് ഹൈക്കോടതിയിലും പരാതി വരുന്നത്. ട്രിപ്പിൾ ലോക്ക് ഡൗൺ ഉള്ള സമയത്ത് തിരുവനന്തപുരത്ത് 500 -ലേറെ പേരെ പങ്കെടുപ്പിച്ചുള്ള സത്യപ്രതിജ്ഞ നിയമലംഘനമെന്ന പരാതിയിൽ പറയുന്നു.















