തിരുവനന്തപുരം: കേരള കോൺഗ്രസിന് അനുവദിച്ചു കിട്ടിയ രണ്ടു ക്യാബിനറ്റ് റാങ്ക് പദവിയിലേക്ക് ആളെ തീരുമാനിച്ച് കേരള കോൺഗ്രസ്.ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവുമാണ് കേരള കോൺഗ്രസിന് കിട്ടിയത്.
മന്ത്രി സ്ഥാനത്തേക്ക് പാർലമെൻററി പാർട്ടി ലീഡറായ റോഷി അഗസ്റ്റിനെയും ,ചീഫ് വിപ്പായി ഡെപ്യൂട്ടി ലീഡറായ ഡോ എൻ ജയരാജനെയും തീരുമാനിച്ചു.
പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ജോസ് കെ മാണി മുഖ്യമന്ത്രിയെ അറിയിച്ചു. രണ്ടു മന്ത്രിസ്ഥാനത്തിന് വേണ്ടി കേരള കോൺഗ്രസ് നിലപാട് എടുത്തെങ്കിലും സി പി എം വഴങ്ങിയില്ല.
അങ്ങനെയാണ് രണ്ടു ക്യാബിനറ്റ് റാങ്ക് എന്ന തീരുമാനത്തിലേക്ക് എത്തിയത്. ഇടുക്കി എം എൽ എ ആയ റോഷി അഗസ്റ്റിൻ അഞ്ചാം തവണയാണ് തുടർച്ചയായി നിയമസഭയിലെത്തുന്നത്.















