മുംബൈ: മഹാരാഷ്ട്രയിൽ ടൗട്ടെ ചുഴലിക്കാറ്റിൽ കടലിൽ മുങ്ങിയ ഓ എൻ ജി സി ബാർജ്ജുകളിൽ നിന്ന് 146 പേരെ നാവികസേനാ രക്ഷപെടുത്തി. 127 പേരെ കാണാതായെന്നും റിപ്പോർട്ട്. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് നാവികസേനാ അറിയിച്ചു.
അറബിക്കടലിൽ മുംബൈ തീരത്തിന് സമീപം തിങ്കളാഴ്ച്ച വൈകുന്നേരമാണ് ബാർജ്ജുകൾ മുങ്ങിയത്. ഗുജറാത്ത് തീരത്ത് 185 കിലോമീറ്റർ വേഗതയിൽ അതിതീവ്ര ചുഴലിക്കാറ്റ് വീശിയടിക്കുന്നതിന് തൊട്ട് മുൻപാണ് ബാർജ്ജുകൾക്ക് നിയന്ത്രണം നഷ്ടപെട്ടത്.
മൂന്ന് കപ്പലുകളെ നാവികസേനാ രക്ഷാപ്രവർത്തനത്തിന് നിയോഗിച്ചിരുന്നു. ഐ എൻ എസ് കൊച്ചി,ഐ എൻ എസ് കൊൽക്കത്ത,ഐ എൻ എസ് തൽവാർ എന്നി കപ്പലുകളാണ് വിന്യസിച്ചിരിക്കുന്നത്. 137 പേരുള്ള ഗാൽ കോൺസ്റ്റ്‌ക്ടർ എന്ന ബാർജ്ജും അപകടത്തിൽപെട്ടിട്ടുണ്ട്.















