ലക്നൗ: അഡിഷണൽ ചീഫ് സെക്രട്ടറി ഇ കെ മാജി കോവിഡ് ബാധിച്ചു മരിച്ചു. ഗാസിയാബാദിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കേരളത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ആയും പ്രവർത്തിച്ചിട്ടുണ്ട്. 1989 ബാച്ച് കേരള കേഡർ ഐ എ എസ് ഉദ്യോഗസ്ഥനായ മാജി,കൃഷി വകുപ്പ് സെക്രട്ടറി, തിരുവനന്തപുരം ജില്ലാ കളക്ടർ എന്നി നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.















