തിരുവനന്തപുരം: കേരള കോൺഗ്രസ് ബി നേതാവ് കെ ബി ഗണേഷ് കുമാറിന് മന്ത്രിസഭയിൽ ആദ്യ ടെം ലഭിക്കാതിരിക്കാൻ കാരണം കുടുംബപ്രശ്നമെന്ന് റിപ്പോർട്ട്. ഈ മാസം അന്തരിച്ച പിതാവ് ആർ ബാലകൃഷ്ണപിള്ളയുടെ വില്പത്രവുമായി ബന്ധപ്പെട്ട ചില തർക്കങ്ങൾ ഗണേഷിന്റെ സഹോദരി ഉഷ മോഹൻദാസ് മുഖ്യമന്ത്രിയെ അറിയിച്ചതോടെയാണ് ആദ്യ ടേമിൽ മന്ത്രിസ്ഥാനം നൽകേണ്ടെന്ന് തീരുമാനത്തിലേക്ക് സി പി എം എത്തിയതെന്ന് റിപ്പോർട്ട്.
ഈ മാസം മൂന്നിന് അന്തരിച്ച പിതാവിന്റെ വിൽപത്രത്തിൽ ചില തിരിമറികൾ നടന്നിട്ടുണ്ടെന്ന് ഉഷ മോഹൻദാസ് പിണറായിയെയും സി പി എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനനെയും നേരിൽ കണ്ട അറിയിച്ചെന്ന് റിപ്പോർട്ട്. ഗണേഷാണ് ഈ തിരിമറിക്കു പിന്നിലെന്ന് റിപ്പോർട്ട്.
സോളാർ കേസിലെ വിവാദ വനിതയുമായി ഗണേഷ് കുമാറിന് ഉള്ള ചില ബന്ധങ്ങളും സഹോദരി അറിയിച്ചിട്ടുണ്ട്. പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ അതിലെ ഒരു അംഗവുമായി ബന്ധപ്പെട്ട വിവാദമുണ്ടാകാൻ സി പി എം ആഗ്രഹിക്കുന്നില്ല. അതിനാൽ ആദ്യ ടേമിൽ ഗണേഷ് കുമാറിന് സ്ഥാനം നൽകേണ്ടെന്ന് പാർട്ടി തീരുമാനിക്കുകയായിരുന്നു.















