ന്യൂഡൽഹി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ എം എ) മുൻ പ്രസിഡന്റ് ആയ പദ്മശ്രീ ഡോ.കെ.കെ അഗർവാൾ കോവിഡ് ബാധിച്ചു മരിച്ചു.കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വെന്റിലേറ്ററിൽ ആയിരുന്നു. ഇന്നലെ രാത്രി 11.30 യോടെ ഡൽഹി എയിംസിലായിരുന്നു അന്ത്യം.
കോവിഡ് വ്യാപന സമയത്ത് വീഡിയോകളിലൂടെ ആളുകളെ ബോധവാന്മാരാക്കായിരുന്നു.കോവിഡ് വൈറസിനെ കുറിച്ചും ബ്ലാക്ക് ഫം ഗസിനെ കുറിച്ചും അദ്ദേഹം വീഡിയോ പുറത്തിറക്കിയിരുന്നു.
















