ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,63,533 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,52,28,996 ആയി. 4329 മരണം കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 2,78,719 ആയി. നിലവിൽ 33,53,765 പേർ ചികിത്സയിലുണ്ട്.
രാജ്യത്ത് ഇതുവരെ 18,44,53,149 പേർ വാക്സിൻ സ്വീകരിച്ചു.മഹാരാഷ്ട്രയിൽ ഇന്നലെ 26,616 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 48,211 പേർ രോഗമുക്തരായി. 516 മരണം കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.















