അഹ്മദാബാദ്: അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് ഇന്ന് അതിരാവിലെ പൂർണമായും കരയിൽ പ്രവേശിച്ചു. ഇന്നലെ രാത്രി ഒൻപത് മണിയോടെ തീരം തൊട്ട് ചുഴലിക്കാറ്റ് അർധരാത്രി 12 മണിയോടെ പൂർണമായും കരയിൽ പ്രവേശിച്ചു. ദിയുവിനും അഹ്മദാബാദിനും ഇടയിൽ സൗരാഷ്ട്രയ്ക്ക് സമീപമാണ് കരയിൽ കേറിയത്.
കരയിൽ പ്രവേശിച്ചതോടെ സാധാരണ ചുഴലിക്കാറ്റായി മാറിയ ടൗട്ടെ ജോധ്പുരിന് സമീപം എത്തുമ്പോൾ ദുർബലമാകുമെന്നാണ് നിഗമനം.ചുഴലിക്കാറ്റ് ദിയുവിന് 20 കിലോമീറ്റര് വടക്കു കിഴക്കായി മണിക്കൂറിൽ 190 കിലോമീറ്റർ വേഗതയിൽ സൗരാഷ്ട്ര തീരം കടന്നു.















